For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഉഡുപ്പിയില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് വീണ് ഒറീസ സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണാതായി

ഉഡുപ്പിയില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് വീണ് ഒറീസ സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണാതായി

02:21 PM May 20, 2023 IST | Utharadesam
Advertisement

മംഗളൂരു: ഉഡുപ്പിയില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് വീണ് ഒറീസ സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. ഒറീസ സ്വദേശി മജയ മാജി(31)യെയാണ് കാണാതായത്.
മെയ് എട്ടിന് മാല്‍പെയില്‍ നിന്ന് ദയാലക്ഷ്മി ബോട്ടില്‍ മറ്റുള്ളവരോടൊപ്പം ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. മെയ് 11ന് രാത്രി ബോട്ട് മാല്‍പെയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ മജയ ബാലന്‍സ് തെറ്റി കടലില്‍ വീഴുകയായിരുന്നു. മാജിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Advertisement
Advertisement