പട്‌ള സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു
03:13 PM May 26, 2023 IST | Utharadesam
Advertisement
കാസര്‍കോട്: പട്‌ള സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെയും അസ്മയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ അരമന(52)യാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. നവമാധ്യമങ്ങളിലടക്കം സജീവമായിരുന്ന അബ്ദുല്‍ ഖാദറിന്റെ ആകസ്മിക മരണം അടുത്തറിയുന്നവരെ ദു:ഖത്തിലാഴ്ത്തി. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്. ഭാര്യ: ഫള്‌ലുന്നിസ. മക്കള്‍: മുഹമ്മദ് ഷഹ്‌സാദ് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി), ഫാത്തിമ (ഡിഗ്രി വിദ്യാര്‍ത്ഥിനി), മറിയം (എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആയിശ, ബുഷ്‌റ, ഖദീജ, ഹസീന.
Advertisement
Advertisement