For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കശ്മീരിലെ ക്യാമ്പില്‍ ചാവേറാക്രമണം  മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരിലെ ക്യാമ്പില്‍ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

01:24 PM Aug 11, 2022 IST | UD Desk
Advertisement

ഡല്‍ഹി: വേലി ചാടികടന്നെത്തിയ ചാവേറുകള്‍. കശ്മീരിലെ സൈനിക ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ തിരിച്ചാക്രമണത്തിലൂടെ സൈന്യം വധിക്കുകയുംചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് രജൌരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പില്‍ ആക്രമണമുണ്ടായത്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായി സൈനിക വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പാക്ക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യു.എന്‍ നീക്കത്തിന് തടയിട്ട് ചൈന രംഗത്തെത്തി. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നേതാവായ അബ്ദുല്‍ റൗഫ് അസ്ഹറിന് ഉപരോധമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പരിഗണിക്കുന്നത് ചൈനയുടെ ആവശ്യത്തെ തുടര്‍ന്ന് യു.എന്‍ രക്ഷാസമിതി മാറ്റിവച്ചു. അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയും അമേരിക്കയുമാണ് ഇയാളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരനായ അബ്ദുല്‍ റൗഫ് അസ്ഹര്‍ 1999ലെ വിമാനറാഞ്ചലിന്റെ സൂത്രധാരന്‍മാരില്‍ ഒരാളാണ്.

Advertisement
Advertisement