കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു
06:19 PM May 15, 2023 IST | Utharadesam
Advertisement
മുള്ളേരിയ: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുമ്പള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി എതിരെ വരികയായിരുന്ന വാഹനത്തെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയും ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. പെര്‍ഡാല ജാറത്തിന് സമീപമാണ് അപകടമുണ്ടായത്. കെ.എസ്.ടി.പി റോഡ് പ്രവൃത്തി പുരോഗമിക്കുകയാണെങ്കിലും പല സ്ഥലങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് ഡിവൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്. സൂചനാ ബോര്‍ഡോ സുരക്ഷാവലയമോ ഇല്ല. കാലവര്‍ഷം തുടങ്ങിയാല്‍ റോഡ് ചെളിക്കുളമാകുകയും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
Advertisement
Advertisement