For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധമാകണം മന്ത്രി അഹമദ് ദേവര്‍ കോവില്‍

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധമാകണം-മന്ത്രി അഹമദ് ദേവര്‍ കോവില്‍

05:18 PM Mar 19, 2023 IST | Utharadesam
Advertisement

കാഞ്ഞങ്ങാട്: എല്ലാവര്‍ക്കും യാത്രകള്‍ അനിവാര്യമായി മാറിയ സാഹചര്യത്തില്‍ വഴിയോര വിശമ കേന്ദ്രങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പള്ളിക്കര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളം വലിച്ചെറിയല്‍ മുക്തമാകണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികള്‍ക്കും ദീര്‍ഘദൂരയാത്രക്കാര്‍ക്കും ഏറെ പ്രയോജനകരമായ വഴിയോര വിശ്രമ കേന്ദ്രം എല്ലാ ബ്ലോക്കുപഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നടപ്പിലാക്കണം. ശുചിത്വത്തോടെ വിശ്രമ കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ സമൂഹം സന്നദ്ധമാകണം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി മാതൃകയാണ്. ഇത് മറ്റു തദ്ദേശസ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്ന് മന്ത്രി പറഞ്ഞു
സിഎച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി. മിത്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ശ്രീലത, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസ്‌നീം വഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബഷീര്‍ പള്ളിക്കര, വി. ഗീത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സൂരജ്, പഞ്ചായത്ത് മെമ്പര്‍മാരായ വി കെ അനിത, ടി.സിദ്ധിക്ക് പള്ളിപ്പുഴ, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ പി. ഷിജിന്‍, ശുചിത്വ മിഷന്‍ പ്രതിനിധി എം എ മുദാസിര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി സി സുരേഷ്, കെ ഇ എ ബക്കര്‍, ലിജുഅബൂബക്കര്‍, സുകുമാരന്‍ പൂച്ചക്കാട്, പള്ളിക്കര കോപറേറ്റീവ് കണ്‍സ്യൂമര്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ട് പി കെ അബ്ദുല്ല, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി. സുമതി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ സ്വാഗതവും സെക്രട്ടറി പി. യൂജിന്‍ നന്ദിയും പറഞ്ഞു.

Advertisement
Advertisement