For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കടയടച്ച് പോവുകയായിരുന്ന 38കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  യുവാവ് അറസ്റ്റില്‍

കടയടച്ച് പോവുകയായിരുന്ന 38കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

02:19 PM May 23, 2023 IST | Utharadesam
Advertisement

കാഞ്ഞങ്ങാട്: കടയടച്ച് വീട്ടിലേക്ക് മടങ്ങിയ 38കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയെ ചന്തേര പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. മലപ്പുറം പള്ളിക്കുന്ന് കടലുണ്ടി നഗരത്തിലെ അര്‍ഷാദിനെ(23)യാണ് ചന്തേര എസ്.ഐ, എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യയില്‍ നിന്ന് കടയടച്ച് ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. യുവതി ഉടന്‍ തന്നെ ചന്തേര പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസം മുമ്പ് കടയില്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെത്തിയ യുവാവുമായി സാദൃശ്യമുള്ളയാളാണ് കയറിപ്പിടിച്ചതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.
ഈ നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ചന്തേര എ.എസ്. ഐ കെ. ലക്ഷ്മണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍.എം. രമേശന്‍, പി.പി. സുധീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement