വിശാഖപട്ടണത്ത് ഇന്ത്യക്ക് വന്‍ തോല്‍വി; ഓസ്ട്രേലിയ ലക്ഷ്യം മറികടന്നത് 11 ഓവറില്‍
06:35 PM Mar 19, 2023 IST | Utharadesam
Advertisement
വിശാഖപട്ടണം: വിശാഖപട്ടണത്ത് നടന്ന ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. വിശാഖപട്ടണം വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി. നിര്‍ണായകമായ ഏകദിനം ബുധനാഴ്ച്ച ചെന്നൈയില്‍ നടക്കും.
Advertisement
Advertisement