മംഗളൂരുവില്‍ ഗുഡ്‌സ് ട്രെയിനിടിച്ച് 20 പോത്തുകള്‍ ചത്തു
02:08 PM May 15, 2023 IST | Utharadesam
Advertisement
മംഗളൂരു: മംഗളൂരു ബൈക്കംപാടിയില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് ഇരുപത് പോത്തുകള്‍ ചത്തു. ഇന്ന് രാവിലെ ബൈക്കംപാടി അംഗരഗുണ്ടിയിലാണ് പാളത്തില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന പോത്തുകളെയാണ് ട്രെയിന്‍ ഇടിച്ചത്. ഗുഡ്സ് ട്രെയിന്‍ കങ്കനാടിയില്‍ നിന്ന് എം.സി.എഫിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൂന്ന് പോത്തുകളെ രക്ഷപ്പെടുത്തി. ചത്ത പോത്തുകളെ പാളത്തില്‍ നിന്നും നീക്കി.
Advertisement
Advertisement