For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ ദോഹ സെന്ററില്‍ ക്ഷേമ ബൂത്ത് നടത്തി

കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ ദോഹ സെന്ററില്‍ ക്ഷേമ ബൂത്ത് നടത്തി

06:59 PM Jul 03, 2022 IST | UD Desk
Advertisement

ദോഹ: പ്രവാസിക്ഷേമപദ്ധതികള്‍ അറിയാം എന്ന കള്‍ച്ചറല്‍ഫോറം കാമ്പയിന്റെ ഭാഗമായി സിഎഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ദോഹ സെന്ററില്‍ ക്ഷേമ ബൂത്ത് സംഘടിപ്പിച്ചു. നോര്‍ക്ക ഐഡി പ്രവാസി കാര്‍ഡ്, പ്രവാസി പെന്‍ഷന്‍ പദ്ധതി, ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി കേരളം കേന്ദ്ര സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളെക്കുറിച്ചു ഖത്തറിലെ പ്രവാസികള്‍ക്ക് പരിചയപ്പെടുത്താനും അവരെ അതില്‍ അംഗമാക്കാനും വേണ്ടിയുള്ള ക്യാമ്പുകളാണ് ക്ഷേമ ബൂത്ത് എന്ന പേരില്‍ കള്‍ചറല്‍ ഫോറം ദോഹയിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചത്.
ദോഹ സെന്ററില്‍ നടന്ന പരിപാടിയില്‍ ദോഹ സെന്റര്‍ എം ഡി അര്‍ഷദ് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പെന്‍ഷന്‍ അപേക്ഷ ഏറ്റു വാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാധാരണക്കാരന് സഹായകമാകുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് ദോഹ സെന്ററിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു.
കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷബീര്‍ പടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ദോഹ സെന്റര്‍ മാനേജര്‍ മുസഫര്‍ നോര്‍ക്ക ഐഡിക്കു വേണ്ടിയുള്ള അപേക്ഷ സ്വീകരിച്ചു. ക്ഷേമ പദ്ധതി ബൂത്ത് കാസര്‍കോട് ജില്ലാ ഭാരവാഹികളായ റമീസ് കാഞ്ഞങ്ങാട്, ഹഫീസുല്ല കെവി, അബ്ദുല്‍ സലാം മഞ്ചേശ്വരം, ഷക്കീല്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ സിഎഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി മനാസ് ആലക്കാല്‍ സ്വാഗതവും സിയാദാലി നന്ദിയും പറഞ്ഞു.
നോര്‍ക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയുടെ വിവിധ പദ്ധതികള്‍ ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്‌കീം തുടങ്ങിയവ പരിചയപ്പെടുത്തുക, അംഗങ്ങളാവുന്നതിനു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ക്യാമ്പയിന്‍ ലക്ഷ്യങ്ങള്‍.

Advertisement
Advertisement