സംവിധായകന്‍ ജി.എസ് പണിക്കര്‍ അന്തരിച്ചു
12:59 PM Aug 04, 2022 IST | UD Desk
Advertisement
ചെന്നൈ: സംവിധായകനും നിര്‍മ്മാതാവുമായ ജി.എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏഴ് സിനിമകള്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. 1976ല്‍ ഇറങ്ങിയ ഏകാകിനി ആയിരുന്നു ആദ്യ ചിത്രം. എം.ടി വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഏകാകിനി ഒരുക്കിയത്. മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ചിത്രമാണിത്. മലയാളത്തിലെ ആദ്യ റോഡ്മൂവി എന്ന വിശേഷണമുള്ള ചിത്രം കൂടിയാണ്. സേതുവിന്റെ പാണ്ഡവപുരം സിനിമയാക്കിയതും ജി.എസ് പണിക്കറായിരുന്നു. വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകന്‍’ എന്ന കവിതയെ അവലംബിച്ച് ബാലചിത്രവും ഒരുക്കിയിട്ടുണ്ട്. വാസരശയ്യ, രോമാഞ്ചന (കന്നഡ), പ്രകൃതി എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
Advertisement
Advertisement