For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ജില്ലാ ഫുട്‌ബോള്‍  നാഷണല്‍ കാസര്‍കോട് സെക്കന്റ് ഡിവിഷന്‍ ജേതാക്കള്‍

ജില്ലാ ഫുട്‌ബോള്‍: നാഷണല്‍ കാസര്‍കോട് സെക്കന്റ് ഡിവിഷന്‍ ജേതാക്കള്‍

05:00 PM May 26, 2023 IST | Utharadesam
Advertisement

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ നഗരസഭാ സ്റ്റേഡിയത്തിലെ വെല്‍ഫിറ്റ് ഗ്രൗണ്ടില്‍ നടന്ന ടി.ഇ. അബ്ദുല്ല ട്രോഫി ജില്ലാ ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ സെക്കന്റ് ഡിവിഷന്‍ മത്സരത്തില്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ചാമ്പ്യന്മാരായി. അവസാന സൂപ്പര്‍ റൗണ്ടില്‍ പുത്തൂരിയന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വര്‍ഷങ്ങള്‍ക്ക് ശേഷം ബി ഡിവിഷന്‍ കിരീടം തിരിച്ച് പിടിച്ചത്. നാഷണലിന് വേണ്ടി നൗറീഷ്, ജാബു, അഷ്ഫാക് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ജേതാക്കള്‍ക്കുള്ള ട്രോഫി നഗരസഭാ വികസന സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗവും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി കെ.എഫ്.എ ജോയിന്റ് സെക്രട്ടറി റഫീഖ് പടന്നയും വിതരണം ചെയ്തു. ഡി.എഫ്.എ വൈസ് പ്രസിഡണ്ട് കബീര്‍ കമ്പാര്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. മാന്‍ ഓഫ് ദി മാച്ച് അഷ്ഫാക്കിനുള്ള ട്രോഫി സുനൈസ് എന്‍.എ സുലൈമാന്‍ വിതരണം ചെയ്തു. ആസിഫ് മൊഗ്രാല്‍, മുജീബ് കമ്പാര്‍, ഉസ്മാന്‍ കടവത്ത്, ടി.എ. മുഹമ്മദ് കുഞ്ഞി, എന്‍.കെ അന്‍വര്‍, ബി.യു അബ്ദുല്ല, പി.കെ സത്താര്‍, ഫൈസല്‍ പടിഞ്ഞാര്‍, ഹസ്സന്‍ പതിക്കുന്നില്‍, സുഫാസ് സുലൈമാന്‍, സി.എ കരീം, ടി.എം അബ്ദുല്‍ റഹ്‌മാന്‍, നവാസ് പള്ളിക്കാല്‍, ഷരീഫ് തെരുവത്ത്, താത്തു തല്‍ഹത്ത്, കമ്മു, നിസാര്‍ അല്‍ഫാ, ഹാഷിം വെല്‍ഫിറ്റ്, ഹഷീര്‍ നായന്മാര്‍മൂല തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി.എഫ്.എ ട്രഷറര്‍ അഷ്‌റഫ് സിറ്റിസണ്‍ നന്ദി പറഞ്ഞു. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കളിക്കാരെ ആനയിച്ച് നഗരത്തില്‍ നിന്ന് തളങ്കരയിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര നടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നാഷണല്‍ കാസര്‍കോടിന് ബി ഡിവിഷന്‍ കിരീടം നേടി തന്ന താരങ്ങളെ പ്രസിഡണ്ട് കെ.എം ഹനീഫ്, ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍, ട്രഷറര്‍ ടി.എ മുഹമ്മദ് കുഞ്ഞി, മാനേജര്‍ കമ്മു, കോച്ച് നവാസ്, പി.ആര്‍.ഒ. ഹസന്‍ പതിക്കുന്നില്‍ അഭിനന്ദിച്ചു.

Advertisement
Advertisement