ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി
05:39 PM Feb 05, 2022 IST | UD Desk
Advertisement
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എ-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. മാന്യ കെസിഎ സ്റ്റേഡിയത്തില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടിഎം ഇഖ്ബാല്‍, കെസിഎ ട്രഷറര്‍ കെഎം അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിഎച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, അഹമ്മദ് അലി പ്ലാസ, അബ്ബാസ് മാര, ലത്തീഫ് പെര്‍വാഡ്, ഉനൈസ് തുരുത്തി, നൗസില്‍ നെല്ലിക്കുന്ന്, അനില്‍ ടോമി, ശുഹൈബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement
Advertisement