For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ജില്ലാ ലീഗ് ഡി ഡിവിഷന്‍ ക്രിക്കറ്റ്  സിറ്റി ചാലക്കുന്ന് ജേതാക്കള്‍

ജില്ലാ ലീഗ് ഡി ഡിവിഷന്‍ ക്രിക്കറ്റ്; സിറ്റി ചാലക്കുന്ന് ജേതാക്കള്‍

05:32 PM Feb 21, 2022 IST | UD Desk
Advertisement

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ ലീഗ് ഡി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിറ്റി ചാലക്കുന്ന് ജേതാക്കളായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ റെഡ് ആന്റ് ബ്ലു ചെമനാടിനെ 5 റണ്‍സിന് പരാജയപ്പെടുത്തിയാണ് സിറ്റി ചാലക്കുന്ന് ചാമ്പ്യന്മാരായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചാലക്കുന്ന് 18.1 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റെഡ് ആന്റ് ബ്ലൂ ചെമനാടിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സിറ്റി ചാലക്കുന്നിന്റെ നൗഷാദ് സൈനുദ്ദീന്‍ 26 പന്തില്‍ 30 റണ്‍സും റബിയത്ത് 19 പന്തില്‍ 17 റണ്‍സും നേടി. റെഡ് ആന്റ് ബ്ലൂ ചെമനാടിന് വേണ്ടി സെയ്ഫുദ്ദീന്‍ 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 4 വിക്കറ്റും ഷുഹൈബ് കെ.എസ് 3.1 ഓവറില്‍ 7 റണ്‍സ് വഴങ്ങി 3 വിക്കറ്റും നേടി. റെഡ് ആന്റ് ബ്ലൂ ചെമനാടിനുവേണ്ടി മുഹമ്മദ് മൊഹ്‌സിന്‍ 22 പന്തില്‍ 33 റണ്‍സും ശ്രീഹരി 36 പന്തില്‍ 24 റണ്‍സും നേടി. സിറ്റി ചാലക്കുന്ന് വേണ്ടി അബ്ദുല്‍ റിയാസ് 4 ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്റിലെ മികച്ച താരമായി റെഡ് ആന്റ് ബ്ലു ചെമനാടിന്റെ അമീറിനെയും മികച്ച ബാറ്റ്‌സ്മാനായി ലക്കിസ്റ്റാര്‍ കീഴൂരിന്റെ അബ്ദുല്‍ഖാദറിനെയും മികച്ച ബൗളറായി റെഡ് ആന്റ് ബ്ലു ചെമനാടിന്റെ ഷുഹൈബ് കെ.എസിനെയും മാന്‍ ഓഫ് ദ മാച്ചായി സിറ്റി ചാലക്കുന്നിന്റെ നൗഷാദ് സൈനുദ്ദീനെയും തിരഞ്ഞെടുത്തു. ട്രോഫി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസി. എന്‍.എ അബ്ദുല്‍ ഖാദര്‍ വിതരണം ചെയ്തു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍റഹ്‌മാന്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോ. സെക്ര. ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷ. കെ.ടി നിയാസ്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ജാനിഷ്, വിനോദ് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി മഹമൂദ് കുഞ്ഞിക്കാനം, അബ്ബാസ്, ലത്തീഫ്, നൗസില്‍, അനില്‍ ടോമി, ശുഹൈബ് കെ.വി സംബന്ധിച്ചു.

 

Advertisement

Advertisement