ഡോ. എം. ശ്രീപത് റാവു അന്തരിച്ചു
കാസര്‍കോട്: തുച്ഛമായ ഫീസ് ഈടാക്കി രോഗികളെ ശുശ്രൂഷിച്ചിരുന്ന കാസര്‍കോട് തായലങ്ങാടിയിലെ ജനകീയ ഡോക്ടര്‍ എം.ശ്രീപത് റാവു (79) അന്തരിച്ചു. കാസര്‍കോട് ശാന്താ ദുര്‍ഗാംബ റോഡിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെ കാലം തായലങ്ങാടിയിലെ പഴയ പെട്രോള്‍ പമ്പിന് സമീപം ശുഭ ക്ലീനിക് നടത്തിയിരുന്ന ഡോ. ശ്രീപത് റാവു നേരത്തെ 10 രൂപ മാത്രമാണ് ചികിത്സക്ക് രോഗികളില്‍ നിന്ന് സ്വീകരിച്ചിരുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് ഡോ.ശ്രീപത് റാവു വലിയ ആശ്വാസമായിരുന്നു. ഐ.എം.എ, കാസര്‍കോട് ലയണ്‍സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ പ്രവൃത്തിച്ചിരുന്നു. ഭാര്യ: ജ്യോതി പ്രഭ (റിട്ട. അധ്യാപിക). മക്കള്‍: ഡോ. സുധേഷ് റാവു (എ.ജെ ആസ്പത്രി, മംഗളൂരു), ഡോ. സുമ റാവു. മരുമക്കള്‍: സുജേത റാവു (കെ.എം.സി ആസ്പത്രി, മംഗളൂരു), ഡോ. കെ.ആര്‍ കാമത്ത് (കെ.എം.സി ആസ്പത്രി, മംഗളൂരു). സഹോദരങ്ങള്‍: ഡോ. ശ്രീധര്‍ റാവു (ഡെന്റിസ്റ്റ്, ശുഭ ക്ലിനിക് തായലങ്ങാടി), ശ്രീലത (ബംഗളൂരു), അഹല്യ ഭായി (മംഗളൂരു), പരേതരായ വനിതാ നായക്, ജിജ ഭായ്.