For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഡോ രാജാറാമിന് സ്ഥാനക്കയറ്റം  കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമനം

ഡോ.രാജാറാമിന് സ്ഥാനക്കയറ്റം; കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമനം

03:03 PM May 23, 2023 IST | Utharadesam
Advertisement

കാസര്‍കോട്: ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാമിന് അഡിഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആയി സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമനം. ഉടന്‍ ചാര്‍ജെടുക്കും. 2016 മുതല്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി സൂപ്രണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ജനറല്‍ ആസ്പത്രിയില്‍ ചികിത്സക്കെത്തുന്ന നിരാലംബരായ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഡ്രസ്സ് ബാങ്ക്, ത്രിഫ്റ്റ് ഫണ്ട് തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.
ആസ്പത്രി ജീവനക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കേക്ക് മുറിക്കല്‍, മധുര പലഹാരങ്ങള്‍, ബിരിയാണി, വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കി പകരം പഴവര്‍ഗങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കണമെന്നും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്നും ഇദ്ദേഹം സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നല്ലൊരു വായനക്കാരനും എഴുത്തുകാരനും കലാസ്വാദകനും പുസ്തക നിരൂപകനും കൂടിയായിരുന്നു. തലശ്ശേരി പാനൂര്‍ സ്വദേശിയാണ്.

Advertisement
Advertisement