For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സ്‌നേഹ മഴ പെയ്യിച്ച് കെ എം സി സി പെരുന്നാള്‍ മഹിമ

സ്‌നേഹ മഴ പെയ്യിച്ച് കെ.എം.സി.സി പെരുന്നാള്‍ മഹിമ

05:51 PM Jul 11, 2022 IST | UD Desk
Advertisement

ദുബായ്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ മഹിമ പ്രവാസികള്‍ക്കിടയില്‍ ആനന്ദത്തിന്റെ മഴപ്പെയ്ത്തായി. പ്രവാചകന്‍ ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും ത്യാഗോജ്വലമായ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി വന്നണഞ്ഞ ബലി പെരുന്നാള്‍ സുദിനത്തില്‍ രാവിലെ 6.30ന് ദേര പേള്‍ ക്രീക്ക് ഹോട്ടലിലാണ് പെരുന്നാള്‍ മഹിമ സംഗമം നടത്തിയത്.
ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. റേഡിയോ ഏഷ്യാ ന്യുസ് എഡിറ്റര്‍ അനൂപ് കീച്ചേരി മുഖ്യ പ്രഭാഷണം നടത്തി. അസ്‌നാവി ഷഫീഖ് ഹുദവി മട്ടന്നൂര്‍ പെരുന്നാള്‍ ദിന സന്ദേശം നല്‍കി.
അന്‍വര്‍ നഹ, നിസാര്‍ തളങ്കര, ഇബ്രാഹിം എളേറ്റില്‍, മുസ്തഫ തിരൂര്‍, ഹുസൈനാര്‍ ഹാജി, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റഹീസ് തലശ്ശേരി, കെ.പി. അബ്ദുല്‍ സലാം, പുന്നക്കന്‍ മുഹമ്മദ് അലി, അഖില്‍ ദാസ്, കെ.പി മുഹമ്മദ്, പി.വി നാസര്‍, സിദ്ദീഖ് കനിയടുക്കം സംസാരിച്ചു. അഫ്‌സല്‍ മെട്ടമ്മല്‍, മുഹമ്മദ് കുഞ്ഞി പൈവളിക, സി.എച്ച് നൂറുദ്ധീന്‍, അബ്ബാസ് കളനാട്, ഹസൈനാര്‍ ബീഞ്ചന്തടുക്ക, സലാം തട്ടാനിച്ചേരി, അഷ്രഫ് പാവൂര്‍, ഫൈസല്‍ മൊഹ്‌സിന് തളങ്കര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ നഗര്‍, സിദ്ദീഖ് ചൗക്കി, റഹൂഫ് കെ.ജി.എന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ തൃക്കരിപ്പൂര്‍, ഷബീര്‍ കീഴൂര്‍, റഷീദ് ആവയില്‍, സത്താര്‍ ആലമ്പാടി, സി.എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, ഹനീഫ് ടി.ആര്‍ നന്ദി പറഞ്ഞു.

Advertisement
Advertisement