For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഭൂചലനം  മലയോര പ്രദേശങ്ങള്‍ ദുരന്ത നിവാരണ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

ഭൂചലനം; മലയോര പ്രദേശങ്ങള്‍ ദുരന്ത നിവാരണ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

04:44 PM Jul 16, 2022 IST | UD Desk
Advertisement

കാഞ്ഞങ്ങാട്: ഭൂചലനമുണ്ടായ മലയോര പ്രദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധ സംഘമെത്തി. പനത്തടി പഞ്ചായത്തിലെ ആറാം വാര്‍ഡായ കല്ലപ്പള്ളിയിലെ വട്ടോളി, കമ്മാടി പ്രദേശങ്ങളാണ് സേന സന്ദര്‍ശിച്ചത്. വട്ടോളില്‍ നേരത്തെ തന്നെ പ്രകൃതിദുരന്ത ലക്ഷണങ്ങളുണ്ടായിരുന്നു. നാല് വര്‍ഷം മുമ്പ് ഒരേക്കര്‍ സ്ഥലം ഒരടിയോളം താഴ്ന്നു പോയിരുന്നു കഴിഞ്ഞ ദിവസത്തെ ഭൂചലനത്തോടെ പ്രദേശത്തിന്റെ മുകള്‍ഭാഗം 50 മീറ്റര്‍ വരെ നീളത്തില്‍ വിള്ളല്‍ വീണ നിലയിലാണ്. ഇതിനു സമീപത്തു കൂടിയാണ് പാണത്തൂര്‍-സുള്ള്യ അന്തര്‍സംസ്ഥാന പാത കടന്നു പോകുന്നത്. ഇവിടെ എട്ടു വീട്ടുകാര്‍ താമസിക്കുന്നുണ്ട്. പ്രദേശത്തെ വിള്ളലുണ്ടാകുന്ന അവസ്ഥ ഭീഷണി തന്നെയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ പറഞ്ഞു. കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു. കമ്മാടിയിലും 10 കുടുംബങ്ങള്‍ ഭീഷണിയിലാണ്. ദുരന്ത നിവാരണ സേന സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വിജിത്ത്, ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം കുര്യാകോസ്, സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.രാധാകൃഷ്ണ ഗൗഡ, ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്തു മല, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സനല്‍ തോമസ്, അഡ്വ.എ.സി നന്ദന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥരായ മനോജ് വിഷ്ണു എന്നിവരുമുണ്ടായിരുന്നു.

Advertisement
Advertisement