ഇ.പി ജയരാജന്റെ കുടുംബം വൈദേകം റിസോര്‍ട്ടുമായുള്ള ബന്ധം ഒഴിയുന്നു
02:12 PM Mar 09, 2023 IST | Utharadesam
Advertisement
കണ്ണൂര്‍: വൈദേകം റിസോര്‍ട്ടുമായുള്ള ബന്ധം ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ കുടുംബം അവസാനിപ്പിക്കുന്നു. ജയരാജന്റെ ഭാര്യ ഇന്ദിര, മകന്‍ ജയ്‌സണ്‍ എന്നിവരുടെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ഷെയറും വായ്പയും ഉള്‍പ്പെടെ ഒരുകോടിയിലധികം രൂപയാണ് ഇവര്‍ക്ക് വൈദേകം റിസോര്‍ട്ടില്‍ ഓഹരിയായുള്ളത്. 9199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും. ഓഹരികള്‍ വില്‍ക്കാന്‍ തയ്യാര്‍ എന്ന് ഡയറക്ടര്‍ ബോര്‍ഡിനെ ഇരുവരും അറിയിച്ചു. വിവാദങ്ങളെയും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനേയും തുടര്‍ന്നാണ് ഈ തീരുമാനമെന്നറിയുന്നു. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
Advertisement
Advertisement