For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സൂറത്കല്‍ കൊലപാതകം  അന്വേഷണം വഴിത്തിരിവില്‍  പ്രതികളെ പിടികൂടാന്‍ അഞ്ച് പൊലീസ് സ്‌ക്വാഡുകള്‍  21 പേര്‍ കസ്റ്റഡിയില്‍

സൂറത്കല്‍ കൊലപാതകം: അന്വേഷണം വഴിത്തിരിവില്‍; പ്രതികളെ പിടികൂടാന്‍ അഞ്ച് പൊലീസ് സ്‌ക്വാഡുകള്‍, 21 പേര്‍ കസ്റ്റഡിയില്‍

01:52 PM Jul 30, 2022 IST | UD Desk
Advertisement

മംഗളൂരു: സൂറത്കലിലെ മംഗല്‍പേട്ട് സ്വദേശി മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. ഘാതകസംഘത്തെ എത്രയും വേഗം പിടികൂടുന്നതിനായി എ.ഡി.ജി.പി അലോക് കുമാറിനെ നേരിട്ട് അന്വേഷണ ചുമതല ഏല്‍പ്പിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എ.ഡി.ജി.പി പറഞ്ഞു. സൂറത്കല്‍, ബജ്‌പെ, പനമ്പൂര്‍, മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ പിടികൂടാന്‍ അഞ്ച് പൊലീസ് സ്‌ക്വാഡുകളാണ് രംഗത്തുള്ളത്. ദക്ഷിണ കന്നഡയിലെ മുന്‍ ഡിസിപിയും ഇപ്പോള്‍ ഹാസന്‍ എസ്പിയുമായ ഹരിറാം ശങ്കറിന്റെ സഹായവും അന്വേഷണസംഘത്തിന് ലഭിക്കും. വ്യാഴാഴ്ച രാത്രി കൊലപാതകം നടന്ന സമയത്തെ മൊബൈല്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഏതെങ്കിലും പ്രത്യേക കാരണത്താല്‍ ഫാസിലുമായി ആര്‍ക്കെങ്കിലും ശത്രുതയുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകവുമായി ചില സാമൂഹിക വിരുദ്ധര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Advertisement

Advertisement