For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ബണ്ട്വാളില്‍ ഊഞ്ഞാലാടുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി 11കാരി മരിച്ചു

ബണ്ട്വാളില്‍ ഊഞ്ഞാലാടുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി 11കാരി മരിച്ചു

04:12 PM Aug 09, 2022 IST | UD Desk
Advertisement

മംഗളൂരു: ബണ്ട്വാള്‍ താലൂക്കിലെ ആനന്തടി വില്ലേജില്‍ ഊഞ്ഞാലാടുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി 11 വയസ്സുകാരി മരിച്ചു. ബന്ത്രാഞ്ച സ്വദേശി ശേഖറിന്റെ മകള്‍ ലിഖിതയാണ് മരിച്ചത്.
ബാബനക്കാട്ടെ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലിഖിത. ലിഖിത സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു. അച്ഛന്‍ ശേഖര്‍ ഭാര്യ ചന്ദ്രാവതിയോടൊപ്പം വീട്ടില്‍ നിന്ന് പുറത്തുപോയ സമയം ലിഖിത ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. ചന്ദ്രാവതി തിരിച്ചെത്തിയപ്പോള്‍ മകള്‍ സാരിയില്‍ കുരുങ്ങി മരിച്ച നിലയില്‍ കാണുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. കരച്ചില്‍ കേട്ട് പരിഭ്രാന്തരായ അയല്‍വാസികള്‍ ഓടിയെത്തി പെണ്‍കുട്ടിയെ കുരുക്കില്‍ നിന്ന് മോചിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

 

Advertisement

Advertisement