For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സുള്ള്യ കഡബ താലൂക്കുകളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം  പലയിടത്തും റോഡ് ബന്ധം നഷ്ടപ്പെട്ടു

സുള്ള്യ-കഡബ താലൂക്കുകളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം; പലയിടത്തും റോഡ് ബന്ധം നഷ്ടപ്പെട്ടു

02:03 PM Aug 02, 2022 IST | UD Desk
Advertisement

മംഗളൂരു: തിങ്കളാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്യുന്നതിനാല്‍ സുള്ള്യ, കഡബ താലൂക്കുകളിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം. കനത്ത മഴയില്‍ ഇരു താലൂക്കുകളിലെയും പലയിടത്തും റോഡ് ബന്ധം നഷ്ടപ്പെട്ടു. റോഡില്‍ വെള്ളം കയറി ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിരവധി വീടുകളിലേക്കും വെള്ളം കയറി.
ചൊവ്വാഴ്ച രാവിലെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ റോഡുകള്‍ ദൃശ്യമാണ്. എന്നിരുന്നാലും, യെനേക്കല്‍ പ്രദേശത്ത് ഇപ്പോഴും കനത്ത മഴ പെയ്യുന്നതിനാല്‍ റോഡ് ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കനത്ത മഴയില്‍ കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. ഡിസി ഡോ. രാജേന്ദ്ര കെവി സുബ്രഹ്‌മണ്യയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. എസിയുടെയും തഹസില്‍ദാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്‍ഡിആര്‍എഫ് സംഘം സുബ്രഹ്‌മണ്യയിലെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എസ്ഡിആര്‍എഫ് സംഘം കൊല്ലമൊഗരുവിലേക്കും പിന്നീട് സുബ്രഹ്‌മണ്യയിലേക്കും പോയി. വെള്ളപ്പൊക്കം ബാധിച്ച കൊല്ലമൊഗരു, സുബ്രഹ്‌മണ്യ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി മുതല്‍ പുത്തൂരിലെയും സുള്ള്യയിലെയും ഫയര്‍ സര്‍വീസ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഡീഷണല്‍ ഡിസി കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബൈന്തൂര്‍, കുന്താപൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കി.
കനത്ത മഴയെ തുടര്‍ന്ന് കുന്താപുരം, ബൈന്തൂര്‍ താലൂക്കുകളില്‍ പലയിടത്തും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്. അസിസ്റ്റന്റ് കമ്മീഷണറും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

 

Advertisement

Advertisement