For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കര്‍ണാടക കലബുര്‍ഗി ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു  ഏഴ് യാത്രക്കാര്‍ വെന്തുമരിച്ചു

കര്‍ണാടക കലബുര്‍ഗി ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു; ഏഴ് യാത്രക്കാര്‍ വെന്തുമരിച്ചു

06:32 PM Jun 03, 2022 IST | UD Desk
Advertisement

കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന് ലോറിയുമായി കൂട്ടിയിടച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാര്‍ വെന്തുമരിച്ചു. മരിച്ചവരെല്ലാം ഹൈദരാബാദ് സ്വദേശികളാണ്. ഗുരുതരമായി പൊള്ളലേറ്റ 12 യാത്രക്കാരെ കലബുര്‍ഗിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബിദാര്‍-ശ്രീരംഗപട്ടണം ഹൈവേയില്‍ കലബുര്‍ഗി ജില്ലയിലെ കമലാപൂര്‍ താലൂക്കിന്റെ പ്രാന്തപ്രദേശത്ത് വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പാലത്തില്‍ ഇടിച്ച ബസ് അപകടത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെന്നിമാറി. അപകടസമയത്ത് 35ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.ഗോവയിലെ ഓറഞ്ച് കമ്പനിയുടേതാണ് സ്വകാര്യ ബസ്. കൂട്ടിയിടിച്ച ഉടന്‍ തീപടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് ബസിനടുത്തേക്ക് പോകാനായില്ല. അവര്‍ പൊലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.

Advertisement
Advertisement