For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഐ എം എ കാസര്‍കോട് ബ്രാഞ്ച് സുവര്‍ണജൂബിലിയോടനുബന്ധിച്ച് ജുലായ് മൂന്നിന് ഡോക്ടേഴ്‌സ് ഡേ സംഘടിപ്പിക്കുന്നു

ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് സുവര്‍ണജൂബിലിയോടനുബന്ധിച്ച് ജുലായ് മൂന്നിന് ഡോക്ടേഴ്‌സ് ഡേ സംഘടിപ്പിക്കുന്നു

06:11 PM Jun 30, 2022 IST | UD Desk
Advertisement

കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കാസര്‍കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് മൂന്നിന് ഡോക്ടേഴ്സ് ഡേ സംഘടിപ്പിക്കുമെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് പുതിയ ബസ്സ്റ്റാന്‍ഡിലെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ (ഡോ. സി.എ അബ്ദുല്‍ ഹമീദ് സ്മാരക ഹാള്‍) ആഘോഷിക്കും. അഡ്വ. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി, ജനറല്‍ സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ മുഖ്യാതിഥികളായിരിക്കും. ഡോ. ബി.എസ് റാവു, കെ. അനന്തകാമത്ത്, മാലതി മാധവന്‍, പുഷ്പ ഭട്ട് എന്നിവരുടെ പേരുകളിലുള്ള അവാര്‍ഡുകള്‍ ഡോ. വെങ്കിട തേജസ്വി, രാകേഷ്, മായ മല്യ, രേഖ റൈ എന്നിവര്‍ക്ക് സമ്മാനിക്കും. മുതിര്‍ന്ന അംഗങ്ങളായ ഡോ. പി.എം രാജ്മോഹന്‍, ഡോ.എ.വി ഭരതന്‍ എന്നിവര്‍ക്കുള്ള ഡോ. ബി.സി റോയിയുടെ സ്മരണാര്‍ഥമുള്ള ഡോക്ടേഴ്സ് ഡേ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിനുള്ള ഡോ. ക്യാപ്റ്റന്‍ കെ.എ ഷെട്ടി എന്‍ഡോവ്‌മെന്റ് ഷെല്‍ജി മോള്‍ക്ക് സമ്മാനിക്കും. നഗരസഭാ പരിധിയിലെയും പത്ത് സമീപ പഞ്ചായത്തുകളിലെയും 15 ആശാ വര്‍ക്കര്‍മാരെ കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ വിശിഷ്ട സേവനത്തിനുള്ള കീര്‍ത്തി പത്രം നല്‍കി ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ഐ.എം.എ പ്രസിഡന്റ് ഡോ.ബി. നാരായണ നായിക്, സെക്രട്ടറി ഡോ. ടി. കാസിം, ജി.സി.സി ചെയര്‍മാന്‍ ഡോ. എ.വി ഭരതന്‍, കണ്‍വീനര്‍ ഡോ. സി.എച്ച് ജനാര്‍ദന നായിക്ക് എന്നിവര്‍ സംബന്ധിച്ചു.

 

Advertisement

Advertisement