For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇന്‍ഡോറില്‍ രാമനവമിക്കിടെ കിണറിന്റെ മേല്‍തട്ട് തകര്‍ന്ന് അപകടം  മരണം 35 ആയി

ഇന്‍ഡോറില്‍ രാമനവമിക്കിടെ കിണറിന്റെ മേല്‍തട്ട് തകര്‍ന്ന് അപകടം; മരണം 35 ആയി

02:31 PM Mar 31, 2023 IST | Utharadesam
Advertisement

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തില്‍ രാമനവമിയോടനുബന്ധിച്ചുള്ള ചടങ്ങിനിടെ കിണറിന്റെ മേല്‍തട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഒരാളെ ഇനിയും കണ്ടെത്താനായില്ല. ഇയാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാമനവമി ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആര്‍മി, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കലക്ടര്‍ ടി. ഇളയരാജ അറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികള്‍ ആരാഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Advertisement
Advertisement