ഷാര്‍ജ കെഎംസിസി അഹ്‌ലാമു ശിഹാബ് ശുദ്ധജല പദ്ധതി ഉദ്ഘാടനം 30ന്
കാസര്‍കോട്: ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പുത്തിഗ കന്തല്‍ മണിയംപാറയില്‍ നിര്‍മ്മിച്ച അഹ്‌ലാമു ശിഹാബ് ഗ്രാമീണ ശുദ്ധജല പദ്ധതി മെയ് 30 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
ശുദ്ധ ജലത്തിന് വളരെ പ്രയാസപ്പെടുന്ന 50 കുടിലുകളിലേ ക്ക് സ്ഥിരമായി ശുദ്ധജലം ലഭ്യമാക്കും വിധത്തിലാണ് പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബോര്‍വെല്‍, പമ്പ് ഹൗസ്, 18,000 ലിറ്റര്‍ വെള്ളം ശേഖരി ക്കാവുന്ന ടാങ്ക് എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്ന പദ്ധതിയില്‍ 50 വീടുകളിലേക്കും അവരുടെ വീട്ട് പടിക്കല്‍ വെള്ളം ലഭ്യമാക്കും വിധം പൈപ്പ് ലൈനും സ്ഥാപിച്ച് നല്‍കിയിട്ടുണ്ട്.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായാണ് ശിഹാബിന്റെ സ്വപ്‌നങ്ങള്‍ എന്ന അര്‍ത്ഥം വരുന്ന അഹ്‌ലാമു ശിഹാബ് ചാരിറ്റബിള്‍ പ്രൊജെക്ട് എന്ന് പദ്ധതിക്ക് ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റി രൂപം നല്‍കിയത്. പ്രധാനമായും കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന നിര്‍ധനര്‍ താമസിക്കുന്ന മേഖലകളില്‍ കുടിവെള്ളത്തിന് സ്ഥിരം സംവിധാനമു ണ്ടാക്കി നല്‍കുന്നതിനാണ് കമ്മിറ്റി മുന്‍ഗണന നല്‍കുന്നത്. സമാന രീതിയിലുള്ള മൂന്നാമത്തെ ഗ്രാമീണ ശുദ്ധ ജല പദ്ധതിയാണിത്. നേരത്തെ ബദിയഡുക്ക പഞ്ചായത്തിലെ കോട്ട, പള്ളിക്കര പഞ്ചായത്തിലെ തുണ്ടോളി എന്നിവിടങ്ങളിലും അഹ്‌ലാമു ശിഹാബ് ഗ്രാമീണ ശുദ്ധജല പദ്ധതി നിര്‍മ്മിച്ചു നല്‍കി യിരുന്നു.
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥന സദസ്സോടുകൂടി പരിപാടിക്ക് തുടക്കമാവും. നാല് മണിക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അഹ്‌ലാമു ശിഹാബ് ശുദ്ധ ജല പദ്ധതി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രടറി എ അബ്ദുല്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എകെ.എം അഷ്‌റഫ് എം.എല്‍.എ, യുഎഇ കെ.എം.സി.സി ജില്ല കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര, അഹ്‌ലാമു ശിഹാബ് ചാരിറ്റബിള്‍ പ്രൊജെക്റ്റ് മുഖ്യ രക്ഷാധികാരിയും ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാനു മായ കെ.എം ഇബ്രാഹിം ഹാജി, മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടിഎ മൂസ, ജനറല്‍ സെക്രടറി എം അബ്ബാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസി. അഷ്‌റഫ് എടനീര്‍, ജില്ല പ്രസി. അസീസ് കളത്തൂര്‍, പ്രവാസി ലീഗ് ജില്ല പ്രസി. എ.പി ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഷാര്‍ജ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് മെമ്പര്‍ ആസിഫലി കന്തല്‍, ഷാഫി ബേവിഞ്ച, മഹമൂദ് എരിയാല്‍ സംബന്ധിച്ചു.