സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണിത്. ആഗസ്ത് 13 മുതല്‍ 15 വരെ പതാക പ്രദര്‍ശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു. യുവാക്കളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. അതേസമയം പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. കാപട്യം സിന്ദാബാദ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നാഗ്പൂരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ 52 വര്‍ഷമെടുത്ത സംഘടനയുടെ പ്രചാരകനില്‍ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം രമേശ് പ്രതികരിച്ചു.