For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇശല്‍ ബാന്‍ഡ് ഗാനോത്സവ്  ബ്രോഷര്‍ പ്രകാശനം ചെയ്തു

ഇശല്‍ ബാന്‍ഡ് ഗാനോത്സവ്: ബ്രോഷര്‍ പ്രകാശനം ചെയ്തു

03:26 PM Aug 09, 2022 IST | UD Desk
Advertisement

അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബുദാബിയുടെ ഏഴാമത് വാര്‍ഷിക ആഘോഷ പരിപാടി ഗാനോത്സവ് ഒക്ടോബര്‍ രണ്ടിന് അബുദാബി ഇസ്ലാമിക് സെന്ററില്‍ നടക്കും.
ഇശല്‍ ബാന്‍ഡ് അബുദാബി ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ കാലിക്കറ്റ് റഹ്മത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് പി.ആര്‍.ഒ അഷ്‌റഫ്, ഡോക്ടര്‍ ധനലക്ഷ്മി എന്നിവര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ട് റാഷിദ് പൂമാടം, അലിഫ് മീഡിയ എം.ഡി മുഹമ്മദ് അലി, റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ സലിം എന്നിവര്‍ പങ്കെടുത്തു.
ഇശല്‍ ബാന്‍ഡ് അബുദാബിയുടെ ഏഴാമത് വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജുലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടികളുടെ സമാപനമാണ് ഒക്ടോബര്‍ 2 ന് അബുദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഗാനോത്സവ് എന്ന പേരില്‍ അരങ്ങേറുന്നത്.
പ്രശസ്ഥ ചലച്ചിത്ര പിന്നണി ഗായകരായ അന്‍വര്‍ സാദത്ത്, സിയാഹുല്‍ ഹഖ്, ഷൈഖ, മന്‍സൂര്‍ ഇബ്രാഹിം, ജിന്‍ഷ ഹരിദാസ്, മറിമായം ഫെയിം റിയാസ് എന്നിവര്‍ക്കൊപ്പം ഇശല്‍ ബാന്‍ഡ് അബുദാബി കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ മ്യൂസിക്കല്‍ എന്റര്‍ടൈന്‍മെന്റ് പരിപാടിയും, വീണ ഉല്ലാസിന്റെ നേതൃത്വത്തില്‍ യു. എ.ഇയിലെ കലാകാരന്‍മാര്‍ അണിനിരക്കുന്ന ബോളിവുഡ് ഡാന്‍സും ഉണ്ടായിരിക്കും. സംഗീത സംവിധായകന്‍ അന്‍വര്‍ അമന്‍ സംവിധാനം നിര്‍വഹിക്കും.

Advertisement
Advertisement