For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

04:13 PM May 18, 2022 IST | UD Desk
Advertisement

കാസര്‍കോട്: ഡല്‍ഹിയില്‍ നടന്ന ബധിര പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ജേതാക്കളായ ഹൈദരാബാദ് ഈഗിള്‍സിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈലാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. ഫൈനലില്‍ ഡഫ് ബംഗളൂരു ബാദ്ഷാസിനെയാണ് ഹൈദരാബാദ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ഓള്‍ റൗണ്ട് മികവിലൂടെ വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ നിറ സാന്നിധ്യമാണ് സുഹൈല്‍. പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരനാണ്. കേരള ബധിര ക്രിക്കറ്റ് ടീമിനെയും നയിച്ചിരുന്നു. 2017ല്‍ ആന്ധ്രയില്‍ നടന്ന ദക്ഷിണേന്ത്യ ബധിര ട്വന്റി-20 ടൂര്‍ണ്ണമെന്റിലും 2018ല്‍ ഗുജറാത്തില്‍ നടന്ന അഖിലേന്ത്യാ ബധിര ട്വിന്റി-20 ക്രിക്കറ്റിലും കേരളം വിജയിച്ചപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് സുഹൈലായിരുന്നു. കേരളത്തിന് വേണ്ടി നേരത്തെ ദേശീയ, സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. മലപ്പുറത്തെ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിരുന്ന സുഹൈല്‍ നേരത്തെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാസ്‌ക് നായന്മാര്‍മൂലക്ക് വേണ്ടിയും പാഡണിഞ്ഞിരുന്നു. പരപ്പനങ്ങാടി പുത്തരിക്കലിലെ പരേതനായ അബ്ദുല്‍റസാഖ് ഹാജിയുടേയും ആസ്യയുടേയും മകനാണ്.
സാമൂഹ്യ പ്രവര്‍ത്തകന്‍ കോട്ടിക്കുളത്തെ കാപ്പില്‍ ഷരീഫിന്റെയും എന്‍.എ ഹലീമയുടേയും മകള്‍ ഫാത്തിമ ഷിറിനാണ് സുഹൈലിന്റെ ഭാര്യ.

Advertisement
Advertisement