For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മാര്‍ച്ച് നടത്തി

ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മാര്‍ച്ച് നടത്തി

02:19 PM Jul 30, 2022 IST | UD Desk
Advertisement

കാസര്‍കോട്: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
രാവിലെ പത്ത് മണിയോടെ വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു.
കലക്ടറേറ്റ് ഗേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധസംഗമം എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, ഹമീദ് പരപ്പ, സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, ഫാറൂഖ് പൊസോട്ട്, ജമാല്‍ സഖാഫി ആദൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, സി.എല്‍ ഹമീദ്, സിദ്ദിഖ് സഖാഫി, ഷാഫി സഅദി, ഹസന്‍ അഹ്‌സനി, അഷ്‌റഫ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് നടത്തി

Advertisement
Advertisement