For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
 കുര്‍ത്തം  മാഗസിന്‍ പ്രകാശനം ചെയ്തു

'കുര്‍ത്തം' മാഗസിന്‍ പ്രകാശനം ചെയ്തു

02:36 PM Jul 13, 2022 IST | UD Desk
Advertisement

അബുദാബി: അബുദാബിയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ പയസ്വിനിയുടെ അഞ്ചു വര്‍ഷത്തെ പ്രയാണത്തിന്റെ അടയാളമായി ‘കുര്‍ത്തം’ എന്ന മാഗസിന്‍ പ്രകാശനം ചെയ്തു. ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഡി.നടരാജന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സാദിഖ് കാവിലിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കൃഷ്ണകുമാര്‍, അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, അബുദാബി ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹിദായത്തുള്ള, അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പ് എം.ഡി, ഓഫീസ് മാനേജര്‍ സൂരജ് പ്രഭാകരന്‍, പയസ്വിനി രക്ഷാധികാരിമാരായ ജയകുമാര്‍ പെരിയ, വേണുഗോപാലന്‍ നമ്പ്യാര്‍, ഫിനാന്‍സ് കണ്‍വീനര്‍ സുനില്‍ പാടി, മുന്‍ സെക്രട്ടറി വിശ്വംഭരന്‍ കാമലോന്‍, അബുദാബി സാംസ്‌കാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാര്‍, ജ്വാല ഷാര്‍ജ പ്രസിഡണ്ട് ശ്രീജിത്ത് ബേത്തൂര്‍, പയസ്വിനി കളിപ്പന്തല്‍ കോര്‍ഡിനേറ്റര്‍ ദീപ ജയകുമാര്‍ സംസാരിച്ചു. പയസ്വിനി പ്രസിഡണ്ട് ടി.വി സുരേഷേകുമാര്‍ അധ്യക്ഷത വഹിച്ചു. മാഗസിന്‍ ചീഫ് എഡിറ്റര്‍ ശ്രീജിത്ത് കുറ്റിക്കോല്‍ മാഗസിന്റെ പിന്നിട്ട വഴികളെക്കുറിച്ച് സംസാരിച്ചു. പയസ്വിനി സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറര്‍ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

Advertisement
Advertisement