എം.എ മുംതാസിന്റെ പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറി
04:42 PM May 24, 2023 IST | Utharadesam
Advertisement
കാസര്‍കോട്: എഴുത്തുകാരി എം.എ മുംതാസ് ടീച്ചര്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ ജില്ലാ ലൈബ്രറിക്കും താലൂക്കിലെ ലൈബ്രറികള്‍ക്കും വിതരണം ചെയ്യുന്നതിനായി ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന് കൈമാറി. കാസര്‍കോട് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് ‘മിഴി’, ‘ഓര്‍മ്മയുടെ തീരങ്ങളില്‍’ എന്നീ പുസ്തകങ്ങള്‍ സി.എല്‍. ഹമീദാണ് കൈമാറിയത്. ഡോ. അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫലി ചേരങ്കൈ, രാഘവന്‍ ബെള്ളിപ്പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.വി. സന്തോഷ് കുമാര്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, ഷാഫി എ. നെല്ലി ക്കുന്ന് സംസാരിച്ചു. എം.എ മുംതാസ് ടീച്ചര്‍ സ്വാഗതവും അഹ്മദ് അലി കുമ്പള നന്ദിയും പറഞ്ഞു.
Advertisement
Advertisement