For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മഞ്ഞനാടി അല്‍ മദീന ശില്‍പി അബ്ബാസ് ഉസ്താദ് ഉറൂസ് 24 മുതല്‍

മഞ്ഞനാടി അല്‍ മദീന ശില്‍പി അബ്ബാസ് ഉസ്താദ് ഉറൂസ് 24 മുതല്‍

06:54 PM Jun 23, 2022 IST | UD Desk
Advertisement

കാസര്‍കോട്: മഞ്ഞനാടി അല്‍ മദീന ശില്‍പി അബ്ബാസ് ഉസ്താദ് ഉറൂസ് മുബാറക് 24ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് അബ്ദുല്‍ മജീദ് ഹാജി ബോംബെ പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് ഇസ്മായില്‍ ഹാദി തങ്ങള്‍ നേതൃത്വം വഹിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന ദുആ സദസ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. മഹ്‌മൂദ് ഫൈസി വാലമുണ്ടവ് ഉദ്ഘാടനം ചെയ്യും. യൂനുസ് മര്‍സൂഖി സഖാഫി മുഖ്യപ്രഭാഷണം നടത്തും.
ഏഴ് മണിക്ക് നടക്കുന്ന ബുര്‍ദ മജ്ലിസിന് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, ഹാഫിള് അന്‍വര്‍ സഖാഫി നേത്യത്വം നല്‍കും. 8.30ന് നടക്കുന്ന ജലാലിയ്യ റാത്തീബിന് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
25ന് രാവിലെ പത്ത് മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് അശ്‌റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന നാരിയ്യത്ത് സ്വലാത്ത് മജ്‌ലിസിന് മുശ്താഖുറഹ്‌മാന്‍ തങ്ങള്‍ ചട്ടക്കല്‍ നേതൃത്വം നല്‍കും. 7.30ന് നടക്കുന്ന മഹ്‌ള റത്തുല്‍ ബദ്രിയ സദസ്സിന് അത്വാഉല്ലാഹ് തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കും. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. 26ന് രാവിലെ പത്തിന് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രൂസി തങ്ങള്‍ സ്ഥാനവസ്ത്ര വിതരണം നടത്തും. 10.15ന് നടക്കുന്ന മുതഅല്ലിം കോണ്‍ഫറന്‍സില്‍ ഷൗക്കത്ത് നഈമി കൊല്ലം ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ടിന് അല്‍ മദീന ഇസ്ലാമിക് സയന്‍സ് ഫോര്‍ വിമന്‍സ് സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വാഫിയ സനദ് ദാനം നടക്കും.
3:30ന് കര്‍മ്മരംഗത്ത് ഇറങ്ങുന്ന മര്‍സൂഖികള്‍ക്കും ഹാഫിളുകള്‍ക്കുമുള്ള സനദ് ദാന സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇസ്മായില്‍ ഹാദി, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ തലക്കി, സയ്യിദ് ജാഫര്‍ സ്വാദിഖ്, കണ്ണവം തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ മദക്ക, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, യാസീന്‍ തങ്ങള്‍ കല്ലക്കട്ട, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി അല്‍ ബിഷാറ, ബി.എസ്.അബ്ദുള്ളക്കുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ.സി. റോഡ്, അബൂബക്കര്‍ മുസ്ലിയാര്‍ ബൊള്‍മാര്‍, റഫീക്ക് സഅദി ദേലംപാടി, കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദി ബാംഗ്ലൂര്‍, ഡോ: അബ്ദു റഷീദ് സൈനി കാമില്‍ സഖാഫി, ലത്തീഫ് സഅദി, സമദ് സഖാഫി മായനാട്, മുഹമ്മദലി സഖാഫി സുരിബൈല്‍, കാടാച്ചിറ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, യേനപ്പൊയ അബ്ദുള്ളക്കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ബി.സി അബ്ദുല്ല സഅദി, ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുറഹ്‌മാന്‍ അഹ്‌സനി മുഹിമ്മാത്ത്, ജി.എം. മുഹമ്മദ് കാമില്‍ സഖാഫി, ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍, പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹാഫിള് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചിയ്യൂര്‍, എ.കെ.എം. അശ്‌റഫ് എം.എല്‍.എ, മൊയ്തു സഅദി ചേറൂര്‍, കെ.പി. അഹ്‌മദ് സഖാഫി കാഞ്ഞങ്ങാട്, കെ.പി.അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, ഹഫീള് സഅദി കൊളക്കേരി, ശാദുലി ഫൈസി കൊണ്ടങ്കേരി, അഷ്‌റഫ് ജൗഹരി എരുമാട് സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് കുഞ്ഞി അംജദി, അബ്ദുസ്സലാം അഹ്‌സനി, അഷ്‌റഫ് സഖാഫി സുറൈജി സംബന്ധിച്ചു.

 

Advertisement

Advertisement