For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ആഗ്രഹം പൂവണിഞ്ഞു  മെഹ്ത്താഫ് ഇനി സിംഗപ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥന്‍

ആഗ്രഹം പൂവണിഞ്ഞു; മെഹ്ത്താഫ് ഇനി സിംഗപ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥന്‍

07:24 PM Jul 16, 2022 IST | UD Desk
Advertisement

കാസര്‍കോട്: സിംഗപ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥനായി പള്ളിക്കര കല്ലിങ്കാലിലെ മുഹമ്മദ് മെഹ്താഫ് അഹമദ് തിങ്കളാഴ്ച ചാര്‍ജ്ജെടുക്കും. സിംഗപ്പൂരില്‍ പതിറ്റാണ്ടുകളായി ജോലിചെയ്യുന്ന കല്ലിങ്കാല്‍ എസ്.ടി.എം ഹൗസിലെ അബ്ദുല്‍സലാമിന്റെയും താഹിറയുടേയും മൂത്തമകനാണ് 19കാരനായ മെഹ്താഫ്. സലാമിനും കുടുംബത്തിനും സിംഗപ്പൂര്‍ പൗരത്വമുണ്ട്.
ഏപ്രില്‍ ആറ് മുതല്‍ ജുലായ് ഒമ്പത് വരെ നടന്ന സിംഗപ്പൂരിലെ പൊലീസ് ഓഫീസര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചാണ് മെഹ്താഫ് ചുമതലയേല്‍ക്കുന്നത്.
ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂളിലായിരുന്നു ഏഴ് വരെയുള്ള പഠനം. ഹൈസ്‌കൂള്‍ പഠനം പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും. സിംഗപ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥനാവണമെന്ന ആശ ചെറുപ്പത്തിലേ മെഹ്ത്താഫിന്റെ മനസിലുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പഠനം കഴിഞ്ഞതോടെ ഹയര്‍സെക്കണ്ടറി പഠനം ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തീകരിച്ചത്.
തുടര്‍ന്ന് സിംഗപൂരിലെ പൊലീസ് ഓഫീസര്‍ കോഴ്‌സിന് അപേക്ഷ നല്‍കുകയും അതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയുമായിരുന്നു. ആഗ്രഹം പൂവണിഞ്ഞതിന്റെ അതീവ സന്തോഷത്തിലാണ് മെഹ്ത്താഫ്.

Advertisement
Advertisement