For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ സ്‌കൂളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി  വിദ്യാര്‍ഥി അറസ്റ്റില്‍

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ സ്‌കൂളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിദ്യാര്‍ഥി അറസ്റ്റില്‍

01:50 PM Jul 20, 2022 IST | UD Desk
Advertisement

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കിയ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. കുട്ടിയെ പിന്നീട് ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. പരീക്ഷ മാറ്റിവെക്കുകയെന്ന ഉദ്ദേശത്തോടെയാണ് വിദ്യാര്‍ഥി ഇ-മെയില്‍ വഴി ബോംബ് ഭീഷണി അയച്ചതെന്ന് ഡിസിപി (വെസ്റ്റ്) ലക്ഷ്മണ്‍ നിംബര്‍ഗി പറഞ്ഞു. എന്നാല്‍, കുറ്റാരോപിതന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമവും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് വിശദാംശങ്ങളൊന്നും പങ്കുവെക്കാനാകില്ലെന്ന് നിംബര്‍ഗി വ്യക്തമാക്കി.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ബോംബ് വെക്കുമെന്ന ഭീഷണിസന്ദേശം ഞായറാഴ്ചയാണ് സ്‌കൂളിലെ ഇ മെയിലിലേക്ക് വന്നത്. തിങ്കളാഴ്ച രാവിലെ എത്തിയ അധ്യാപകര്‍ ഇ മെയില്‍ പരിശോധിച്ചപ്പോഴാണ് ഈഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്. അധ്യാപകര്‍ ഇക്കാര്യം ഉടന്‍ പൊലീസില്‍ അറിയിക്കുകയും വിദ്യാര്‍ത്ഥികളെ യൂണിറ്റ്-1-ല്‍ നിന്ന് യൂണിറ്റ്-2 വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ആശങ്കാകുലരായ രക്ഷിതാക്കള്‍ ഉടന്‍ സ്‌കൂളിന് പുറത്ത് തടിച്ചുകൂടി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ശിവകുമാറിന്റെ മകള്‍ ഐശ്വര്യ അറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അവധി പ്രഖ്യാപിച്ച് വിദ്യാര്‍ഥികളെ തിരിച്ചയച്ചു. അടുത്തിടെ ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് പതിവായതിനാല്‍ പൊലീസ് ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

Advertisement
Advertisement