മുല്ലപ്പെരിയാര്‍, ഇടമലയാര്‍ അണകെട്ടുകള്‍ തുറന്നു
ഇടുക്കി: ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും ഇടമലയാര്‍ അണകെട്ടും തുറന്നു. നിലവില്‍ സെക്കന്റില്‍ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതല്‍ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ അണക്കെട്ട് തുറന്നു. 164.33 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. അപ്പര്‍ റൂള്‍ കര്‍വ് 163 മീറ്റര്‍ ആണ്. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. അണക്കെട്ടിന് ആകെ നാല് ഷട്ടറുകള്‍ ആണുള്ളത്. ഇതില്‍ രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തിയത്.
ഇടുക്കി അടുക്കി അണക്കെട്ടിലും ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നു വിട്ടേക്കും.