For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം

ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം

02:17 PM Aug 11, 2022 IST | UD Desk
Advertisement

കാസര്‍കോട്: ദേശീയസബ്ജൂനിയര്‍, ജൂനിയര്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാനും കാസര്‍കോട് നഗരസഭ ചെയര്‍മാനുമായ അഡ്വ. വി.എം. മുനീര്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ,നഗരസഭാ കൗണ്‍സിലര്‍മാര്‍, അഷ്‌റഫ് എടനീര്‍, പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡന്റ് രാജേഷ് തിവാരി, സെക്രട്ടറി പി.ജെ ജോസഫ് (അര്‍ജുന), സംസ്ഥാന പ്രസിഡണ്ട് പി.എസ് ബാബു, സെക്രട്ടറി വേണു ജി നായര്‍, ജുനൈദ് അഹമ്മദ് സംബന്ധിച്ചു.
കാസര്‍കോട് നഗരസഭയും ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ ചാമ്പ്യന്‍ഷിപ്പില്‍ കേരളമുള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ നിന്നുമുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. സ്‌ക്വാട്ട്, ബെഞ്ച്പ്രസ്, സെഡ്‌ലിഫ്റ്റ് എന്നീ മൂന്നിനങ്ങളിലാണ് മത്സരങ്ങള്‍. ഇതിലെ വിജയികള്‍ അടുത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത് ഗെയിംസ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് യോഗ്യത നേടും. കാസര്‍കോട്ട് ആദ്യമായി വിരുന്നെത്തിയ ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിനെ വരവേറ്റ് ഇന്നലെ നഗരത്തില്‍ മാര്‍ച്ച്പാസ്റ്റ് നടന്നു. തുടര്‍ന്ന് ടൗണ്‍ഹാളിന് സമീപം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പതാകയുയര്‍ത്തി. പതിനാലുവരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെയാണ് മത്സരം. ഞായറാഴ്ച വൈകിട്ട് സമാപന ചടങ്ങ് നടക്കും.

Advertisement
Advertisement