For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
പുതിയ വിലക്ക്  പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡും പാടില്ല

പുതിയ വിലക്ക്; പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡും പാടില്ല

03:37 PM Jul 16, 2022 IST | UD Desk
Advertisement

ന്യൂഡല്‍ഹി: വിലക്കിന്റെ ഘോഷയാത്ര തന്നെ. പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്ക്. തുടര്‍ച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താ കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതടങ്ങിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം.
പാര്‍ലമെന്റില്‍ ‘അഴിമതി’യടക്കം അറുപതിലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന നിര്‍ദ്ദേശം ഇന്നലെ പുറത്തുവന്നു. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. ഇതിന് പിന്നാലെയാണ് വിലക്കിന്റെ പുതിയ പതിപ്പ് പ്രഖ്യാപിച്ചത്.

 

Advertisement

Advertisement