ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ സമീപനമില്ല, പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും-ഇ.പി ജയരാജന്‍
12:50 PM Aug 09, 2022 IST | UD Desk
Advertisement
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവര്‍ണറോട് ഏറ്റുമുട്ടല്‍ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമര്‍ഥരായ കുറ്റവാളികളാണ് എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നിലുള്ളതെന്നും അതുകൊണ്ടാണ് പിടികൂടാന്‍ സമയം എടുക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. എ.കെ.ജി സെന്റര്‍ ആക്രമണത്തെ കുറിച്ച് സ്ഥിരമായി ഇങ്ങനെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
Advertisement
Advertisement