For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം എകെജിസിടി

ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം-എകെജിസിടി

05:08 PM Mar 06, 2022 IST | UD Desk
Advertisement

കാസര്‍കോട്: ജില്ലയിലെ ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് എകെജിസിടി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അനുവദിക്കപ്പെട്ട തസ്തികകളില്‍ ആവശ്യത്തിന് അധ്യാപകരുടെ നിയമനം, പുതിയ യു.ജി., പി.ജി കോഴ്‌സുകള്‍ അനുവദിക്കല്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നു വന്നത്. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഉദുമ ഗവ.കോളേജ്, കരിന്തളം ഗവ.കോളേജ് , ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജ് എളേരിത്തട്ട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. അതില്‍തന്നെ കരിന്തളം ഗവ.കോളേജ് സ്ഥിരാധ്യാപകനായി ഒരാള്‍ മാത്രമേ ഉള്ളൂ. നിലവിലെ ഇത്തരം പ്രതിസന്ധികള്‍ പരിഹരിച്ചെങ്കില്‍ മാത്രമേ വിദ്യാഭ്യാസപരമായി ജില്ലയ്ക്ക് മുന്നേറുവാന്‍ സാധിക്കുകയുള്ളൂ എന്ന് സമ്മേളനം വിലയിരുത്തി. ഒപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുത്തകവല്‍ക്കരിക്കുകയും വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം 2020 പൂര്‍ണമായും പിന്‍വലിക്കണമെന്നും ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുന: സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. കാസറകോട് ഗവ.കോളേജില്‍ ചേര്‍ന്ന സമ്മേളനം ഉദുമ നിയോജക മണ്ഡലം എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി (കേരള സര്‍വ്വകലാശാല മേഖല) ഡോ. വിനു ഭാസ്‌കര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും അനൂപ് കുമാര്‍ എം. വരവുചെലവ് കണക്കും അവതരിപ്പിച്ചു. വിദ്യ കെ. അധ്യക്ഷതവഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.പി. ഗംഗാധരന്‍ സംസാരിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സജിത്കുമാര്‍ പലേരി, എം.സി. രാജു, ഡോ. വിജയന്‍ കെ. തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ഹരികുറുപ്പ് കെ.കെ., ലൈബ്രേറിയന്‍ സണ്ണി ജോസഫ് എന്നിവര്‍ക്ക് സമ്മേളനത്തിന്റെ ഭാഗമായി യാത്രയയപ്പ് നല്‍കി.
ഭാരവാഹികള്‍: വിദ്യ കെ. (പ്രസിഡണ്ട്), ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി (സെക്രട്ടറി), ഡോ. അഭിലാഷ് സോളമന്‍, സുമേഷ് കെ.എസ്. (വൈസ് പ്രസിഡണ്ടുമാര്‍), ദീപ കെ., ഉണ്ണികൃഷ്ണന്‍ പി. (ജോ. സെക്രട്ടറിമാര്‍), അനൂപ് കുമാര്‍ എം. (ട്രഷറര്‍), ഡോ.ദിവ്യ വി. (വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍).

Advertisement

Advertisement