For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വീട്ടിലെത്തിയ ഡല്‍ഹി പൊലീസിനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍  രണ്ട് മണിക്കൂറിന് ശേഷം നോട്ടീസ് നല്‍കി മടക്കം

വീട്ടിലെത്തിയ ഡല്‍ഹി പൊലീസിനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍; രണ്ട് മണിക്കൂറിന് ശേഷം നോട്ടീസ് നല്‍കി മടക്കം

05:59 PM Mar 19, 2023 IST | Utharadesam
Advertisement

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായവരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിവരങ്ങള്‍ തേടി രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയ ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി മടങ്ങി. രണ്ടുമണിക്കൂറോളം പൊലീസ് കാത്തുനിന്നുവെങ്കിലും കാണാന്‍ രാഹുല്‍ തയ്യാറായില്ല. ഇതോടെയാണ് പൊലീസ് നോട്ടീസ് നല്‍കി മടങ്ങിയത്.
അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മോദിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു
ജനുവരി 30ന് നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് തേടുന്നത്. പാര്‍ലമെന്ററിലെ രാഹുലിന്റെ ആരോപണങ്ങളിലുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തം. മറുപടി നല്‍കുമെന്നറിയിച്ചിട്ടും ഇന്ന് ഇത്തരമൊരു അന്തരീക്ഷമുണ്ടാക്കിയത് ബോധപൂര്‍വമാണ്. പൊലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറുമെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

Advertisement
Advertisement