അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; 'ബ്രഹ്‌മാസ്ത്ര' ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ
01:55 PM Jun 16, 2022 IST | K editor
Advertisement
രണ്‍ബീര്‍ കപൂർ നായകനായ ബ്രഹ്മാസ്ത്രയുടെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണം ലഭിക്കുന്നതിനൊപ്പം ചിത്രം ബഹിഷ്കരിക്കാനുള്ള പ്രചാരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
ട്രെയിലറിലെ ഒരു രംഗത്തിൽ, രൺബീർ കപൂർ ചെരിപ്പുകൾ ധരിച്ച് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു എന്ന് പറഞ്ഞാണ് ട്വിറ്ററിൽ ബ്രഹ്മാസ്ത്ര ബഹിഷ്കരണ പ്രചാരണം നടക്കുന്നത്. ബോളിവുഡ് ഹിന്ദു ആചാരങ്ങളെ അവഹേളിക്കുന്നത് അവസാനിപ്പിക്കില്ല. അതിനാൽ ഇതിനെതിരെ എല്ലാ ഹൈന്ദവ സംഘടനകളും ഒന്നിച്ച് പോരാടണമെന്നാണ് സംഘ്പരിവാർ അനുകൂലികൾ ട്വീറ്റ് ചെയുന്നത്.
Advertisement
Advertisement