For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ  വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി

04:28 PM Jul 17, 2022 IST | UD Desk
Advertisement

ചെന്നൈ: തമിഴ്‌നാട് കള്ളിക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേത്ത് വെടിവച്ചു.
ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ സമരത്തിലാണ്.
റോഡ് ഉപരോധിച്ചും മറ്റും തുടര്‍ന്നുപോന്ന സമരം ഇന്ന് രാവിലെയാണ് അക്രമാസക്തമായത്. കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

Advertisement
Advertisement