For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ശുഹൈബ് വധക്കേസ്  പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് എം വി ഗോവിന്ദന്‍

ശുഹൈബ് വധക്കേസ്; പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് എം.വി ഗോവിന്ദന്‍

02:09 PM Feb 17, 2023 IST | Utharadesam
Advertisement

കണ്ണൂര്‍: ശുഹൈബ് വധക്കേസ് വിഷയത്തില്‍ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശുഹൈബ് വധക്കേസ് യു.ഡി.എഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതല്‍ മനസിലാവുന്ന കാലമാണിത്. സി.ബി.ഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടും പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എമ്മും ശിവശങ്കറും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സി.പി.എമ്മും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദന്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പന്‍ പ്രതികരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

Advertisement
Advertisement