For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ബംഗളൂരുവില്‍ ഉഗാണ്ട സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി യൂണിവേഴ്സിറ്റി കാമ്പസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍  അക്രമാസക്തരായ വിദ്യാര്‍ഥികള്‍ കോളേജ് അക്രമിച്ചു

ബംഗളൂരുവില്‍ ഉഗാണ്ട സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി യൂണിവേഴ്സിറ്റി കാമ്പസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; അക്രമാസക്തരായ വിദ്യാര്‍ഥികള്‍ കോളേജ് അക്രമിച്ചു

05:36 PM Apr 28, 2022 IST | UD Desk
Advertisement

ബംഗളൂരു: ബംഗളൂരുവില്‍ ഉഗാണ്ട സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ യൂണിവേഴ്സിറ്റി ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബംഗളൂരു റൂറല്‍ ജില്ലയിലെ ഗീതം യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് അവസാന വര്‍ഷത്തിന് ചേര്‍ന്ന ഉഗാണ്ട സ്വദേശിനി ഹസീന(24) യാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഹസീന ആത്മഹത്യ ചെയ്തതായി കാമ്പസില്‍ വാര്‍ത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കോളേജും ഹോസ്റ്റല്‍ കെട്ടിടവും അക്രമിച്ചു. ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
പൊലീസ് സ്ഥലത്തെത്തി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ സ്ഥിതിഗതികള്‍ ശാന്തമായത്. കെട്ടിടത്തിന് അരികിലെ ഷീറ്റില്‍ വീണ വസ്ത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹസീന അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ ഹസീന മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

Advertisement

Advertisement