ദി ബ്രിട്ടിഷ് വേള്‍ഡ് റെക്കോര്‍ഡും ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കി ആറു വയസ്സുകാരി
07:58 PM Jun 17, 2022 IST | UD Desk
Advertisement
ദുബായ്: ഒരു മിനുട്ട് കൊണ്ട് യു.എ.ഇയെ കുറിച്ചുള്ള മുപ്പത്തിമൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കി കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും വേഗതയില്‍ ഉത്തരം എന്ന റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ആറു വയസ്സുകാരി ഹനം സഹ്‌റ ശബീര്‍. രണ്ട് മിനുട്ടിനുള്ളില്‍ 45 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കി. ദി ബ്രിട്ടിഷ് വേള്‍ഡ് റെക്കോര്‍ഡും, ഒരു മിനുട്ടിനുള്ളില്‍ 33 ഉത്തരങ്ങള്‍ നല്‍കി ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡുമാണ് ഹനം നേടിയത്. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹനം.
പ്രവാസികളായ മേല്‍പറമ്പിലെ ശബീറിന്റെയും ഷമീമ ചെമ്മനാടിന്റെയും മകളാണ്. മലര്‍വാടി ബാലസംഘം ചെമ്മനാട് യൂണിറ്റ് അംഗം ആണ്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിന സഹോദരിയാണ്.
Advertisement
Advertisement