For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കുതിച്ചുയര്‍ന്ന് യു എ ഇയിലേക്കുള്ള വിമാന നിരക്ക്  കേന്ദ്രം ഇടപ്പെടണമെന്ന് കെസെഫ്

കുതിച്ചുയര്‍ന്ന് യു.എ.ഇയിലേക്കുള്ള വിമാന നിരക്ക്; കേന്ദ്രം ഇടപ്പെടണമെന്ന് കെസെഫ്

05:01 PM Aug 09, 2022 IST | UD Desk
Advertisement

ദുബായ്: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് ഇനിയും കൂടാന്‍ സാധ്യത. നിലവില്‍ 14,000 രൂപയുള്ള നിരക്ക് 20,000 രൂപ വരെയാകാനാണ് സാധ്യത. കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് പിന്നെയും വര്‍ദ്ധിക്കും.
കേന്ദ്ര ഭരണകൂടം ഇടപ്പെടാന്‍ വിസമ്മതിക്കുന്നതാണ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൊള്ള നടത്താന്‍ സഹാചര്യമൊരുക്കുന്നത്. വേനലവധി കഴിഞ്ഞ് പ്രവാസികള്‍ ഗള്‍ഫിലേക്ക് മടങ്ങുന്ന വേളയില്‍ നേരത്തെ ഇന്ത്യയില്‍ നിന്നും അധിക സേവനങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു. ഗള്‍ഫില്‍ വേനലവധി ആഗസ്റ്റ് അവസാനത്തോടെ തീരുകയാണ്.
കോവിഡ് പ്രതിസന്ധി കാരണം രണ്ട് വര്‍ഷത്തോളം നാട്ടിലേക്ക് പോകാന്‍ കഴിയാത്തവര്‍ ഇത്തവണ ജൂലായില്‍ സ്‌കൂള്‍ അടച്ചതോടെ അവസരം ഉപയോഗപ്പെടുത്തി നാട്ടിലെത്തിയിരുന്നു. നാട്ടില്‍ നിന്നുള്ള വിമാന നിരക്ക് വര്‍ധന സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതയായി മാറുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്രം ഇടപെട്ട് അമിതമായ വിമാന നിരക്ക് കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെസെഫ് ചെയര്‍മാന്‍ മഹമൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട്ര, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Advertisement
Advertisement