For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
എസ് എസ് എല്‍ സി  ജില്ലയ്ക്ക് 99 48 ശതമാനത്തിന്റെ വിജയത്തിളക്കം  122 വിദ്യാലയങ്ങള്‍ക്ക് നൂറുമേനി

എസ്.എസ്.എല്‍.സി: ജില്ലയ്ക്ക് 99.48 ശതമാനത്തിന്റെ വിജയത്തിളക്കം; 122 വിദ്യാലയങ്ങള്‍ക്ക് നൂറുമേനി

07:46 PM Jun 15, 2022 IST | UD Desk
Advertisement

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.48 ശതമാനത്തിന്റെ വിജയത്തിളക്കത്തില്‍ കാസര്‍കോട് ജില്ല. സംസ്ഥാനതലത്തില്‍ ആറാമതാണ് ജില്ല. ജില്ലയിലെ 162 സ്‌കൂളുകളില്‍ നിന്നായി 10431 ആണ്‍ കുട്ടികളും 9460 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 58ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 64 മായി 122 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ പരീക്ഷയെഴുതിയ 455 ആണ്‍കുട്ടികളും 1184 പെണ്‍കുട്ടികളും കൂടി ആകെ 1639 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 232 ആണ്‍കുട്ടികളും 625 പെണ്‍കുട്ടികളും കൂടി ആകെ 857 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 190 ആണ്‍കുട്ടികളും 398 പെണ്‍കുട്ടികളും കൂടി ആകെ 588 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 33 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളും കൂടി 194 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 653 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 986 പേരുമാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

 

Advertisement

Advertisement