For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വീട്ടുവളപ്പിലെ കുളത്തില്‍ വീണ കാട്ടുപോത്ത് ചത്തു

വീട്ടുവളപ്പിലെ കുളത്തില്‍ വീണ കാട്ടുപോത്ത് ചത്തു

04:37 PM Jan 24, 2023 IST | Utharadesam
Advertisement

മുള്ളേരിയ: വീട്ടുവളപ്പിലെ കുളത്തില്‍ വീണ കാട്ടുപോത്ത് ചത്തു. മുള്ളേരിയ താനൂര്‍ കൊച്ചിയിലെ ഗോപാലകൃഷ്ണന്റെ വീട്ടുവളപ്പിലെ കുളത്തിലാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുവയസ് പ്രായമുള്ള ഇന്ത്യന്‍ ഗൗര്‍ വിഭാഗത്തില്‍പെട്ട കാട്ടുപോത്താണ് ചത്തത്. കാറടുക്ക ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലാണ് ഈ സ്ഥലം ഉള്‍പ്പെടുന്നത്. കാട്ടുപോത്തിനെ കാട്ടി എന്നാണ് നാട്ടില്‍ വിളിക്കുന്നത്. കാട്ടുപോത്തിന്റെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത മുള്ളേരിയ വെറ്റിനറി സര്‍ജന്‍ പറഞ്ഞു. കുളത്തില്‍ വീണ കാട്ടുപോത്ത് കരക്ക് കയറാനാകാതെ മുങ്ങിച്ചത്തതാകാമെന്നാണ് സംശയിക്കുന്നത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രവീണ്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ധനശ്രീ, യൂസഫ്, ദ്രുതകര്‍മസേന ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ പരിശോധന നടത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാട്ടുപോത്തിന്റെ മൃതദേഹം സംസ്‌കരിച്ചു.

Advertisement
Advertisement