For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

02:29 PM May 26, 2023 IST | Utharadesam
Advertisement

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിച്ചെടുക്കുവാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക, കുടിശ്ശിക ആനുകൂല്യങ്ങളും പെന്‍ഷനും ഉടന്‍ വിതരണം നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തമ്പാന്‍ പള്ളത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ ശാര്‍ങാധരന്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തിലെ തെക്കില്‍ വില്ലേജ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ മണ്ഡലം പ്രസിഡണ്ട് പി.പി ചാക്കോ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി. രാജന്‍, മണ്ഡലം പ്രസിഡണ്ട് കെ. കൃഷ്ണന്‍, സി.പി.ഐ തെക്കില്‍ ലോക്കല്‍ സെക്രട്ടറി നാരായണന്‍ മൈലൂല, ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അംഗം നാരായണന്‍ നായര്‍ കോലാംകുന്ന് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി തുളസീധരന്‍ ബളാനം സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള താലൂക്ക് ഓഫീസിലേക്ക് നടന്ന സമരം ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
ചന്ദ്രശേഖര അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറര്‍ ബി.വി രാജന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ജയരാമബല്ലംകൂടല്‍, ഈശ്വര നായക്ക്, കൊറഗപ്പ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി രാംദാസ് കടമ്പാര്‍ സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് നടന്ന സമരം ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ. ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. എം. കുമാരന്‍ മുന്‍ എം.എല്‍.എ, മണ്ഡലം സെക്രട്ടറി എന്‍ പുഷ്പരാജന്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ. രാഘവന്‍, സി.പി സുരേശന്‍, കെ. ഭൂപേഷ്, തങ്കമണി പി.വി എന്നിവര്‍ സംസാരിച്ചു. ടി.ഡി ജോണി സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസിലേക്ക് നടന്ന സമരം എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ കാര്യങ്കോട് അധ്യക്ഷത വഹിച്ചു. എം. ഗംഗാധര സംസാരിച്ചു. കെ. മധു, എം. ഗണേശന്‍, കെ.വി കുഞ്ഞമ്പു, കെ.വി ചന്ദ്രന്‍, ടി.ടി.വി കുഞ്ഞമ്പു എന്നിവര്‍ നേതൃത്വം നല്‍കി. രാജന്‍ കഞ്ചിയില്‍ സ്വാഗതം പറഞ്ഞു.

Advertisement
Advertisement