തനിച്ച് താമസിക്കുകയായിരുന്ന വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍
02:57 PM Mar 21, 2023 IST | Utharadesam
Advertisement
മുള്ളേരിയ: ഷെഡില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കായര്‍പദവിലെ സീനപ്പ പൂജാരി(73)യുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഴുകിയ നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ സീനപ്പ പൂജാരി ഷെഡില്‍ തനിച്ചായിരുന്നു താമസം. ഷെഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് അഴുകി പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം തോന്നിപ്പിക്കുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: വിശ്വംഭരന്‍, സദാനന്ദ, ലളിത, സര്‍വാണി, വസന്തി.
Advertisement
Advertisement